മനാമ : ഐ.സി.എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ കമ്മിറ്റി ഈദ് സംഗമം നടത്തി. പെരുന്നാൾ നിസ്കാരത്തിനു ശേഷം നടന്ന സംഗമത്തിൽ നിരവധിപേർ ഒത്തുകൂടി ഈദ് ആശംസകൾ അർപ്പിച്ചു. ഉമ്മുൽ ഹസ്സം സുന്നി സെന്ററിൽ നടന്ന പരിപാടിയിൽ ഇബ്രാഹിം നബി(സ)യുടെയും മകൻ ഇസ്മായിൽ നബി (സ) യുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും സ്മരണ പുതുക്കി നസ്വീഫ് അൽ ഹസനി ഈദ് സന്ദേശം നൽകി.സെൻട്രൽ പ്രസിഡന്റ് അബ്ദുൽറസാഖ് ഹാജി അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ, സെൻട്രൽ സെക്രട്ടറി അഷ്കർ താനൂർ ഈദ് ആശംസകൾ അർപ്പിച്ചു. മുസദ്ദിഖ് ഹിശാമി, സഫ്വാൻ സനദ് മാസ് എന്നിവർ ഈദ് ഇശൽ ആലപിച്ചു, പരിപാടിയിൽ മധുരപലഹാരം വിതരണം ചെയ്തു . മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി