മനാമ: ഐസിഎഫ് ഉമ്മുൽ ഹസ്സം സെൻട്രൽ വാർഷിക കൗൺസിൽ അബ്ദുൾറസാഖ് ഹാജി ഇടിയങ്ങരയുടെ അധ്യക്ഷതയിൽ നസ്വീഫ് അൽ ഹസനി കുമരംപുത്തൂർ ഉദ്ഘാടനം നിർവഹിച്ചു. നാഷണൽ സർവീസ് സെക്രട്ടറി സിയാദ് വളവട്ടണം പുനഃസംഘടനക്ക് നേത്രത്വം നൽകി. നൗഷാദ് കാസറഗോഡ് , അസ്കർ താനൂർ, നസ്വീഫ് ഹസനി, നസീർ കാരാട്, അസീസ് പൊട്ടച്ചിറ എന്നിവർ പ്രവർത്തന റിപ്പോർട്ടുകളും നൗഫൽ മയ്യേരി ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ, അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര(പ്രസിഡന്റ് ) അസ്കർ താനൂർ (ജ.സെക്രട്ടറി ) കബീർ ഒളവണ്ണ (ഫിനാൻസ് സെക്ര) സിറാജ് ത്വല്ഹ (ഓർഗനൈസേഷൻ പ്രസിഡന്റ്), നൗഷാദ് കാസറഗോഡ് (ഓർഗനൈസേഷൻ സെക്ര), നസ്വീഫ് അൽ ഹസനി (ദഅവാ പ്രസിഡന്റ്), കബീർ വലിയകത്ത് (ദഅവാ സെക്രട്ടറി ), ഷൗക്കത്ത് (പി.ആർ & അഡ്മിൻ പ്രസിഡന്റ) ഇസ്മായിൽ (പി.ആർ & അഡ്മിൻ സെക്ര ) നാസർ ഹരിപ്പാട് (വെൽഫയർ & സർവീസ് പ്രെസിഡ) അസീസ് പൊട്ടച്ചിറ (വെൽഫയർ & സർവീസ് സെക്ര ) മുസ്തഫ സി.വി (മീഡിയ & പബ്ലിക്കേഷൻ പ്രെസി ) മുസ്തഫ പൊന്നാനി (മീഡിയ & പബ്ലിക്കേഷൻ സെക്രെട്ടറി ), സിദ്ദിഖ് മാസ് (എഡ്യൂക്കേഷൻ പ്രെസി ) ഇബ്രാഹിം മയ്യേരി (എഡ്യൂക്കേഷൻ സെക്രട്ടറി ) എന്നിവരടങ്ങുന്ന കമ്മിറ്റി നിലവിൽ വന്നു. നൗഫൽ മയ്യേരി സ്വാഗതവും അസ്കർ താനൂർ നന്ദിയും പറഞ്ഞു.