
മനാമ: തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന ക്യാമ്പയിന് തുടക്കാമായി. ഇന്ന് മുതല്‍ ഐ.സി.എഫിന്റെ മുഴുവന്‍ കേന്ദ്രങ്ങളിലും മൗലിദ് മജ്ലിസുകള് നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി ജന സമ്പര്‍ക്കം, പ്രകീര്‍ത്തന സദസ്സ്, സപ്ലിമെന്റ്, മീലാദ് കോണ്‍ഫറന്‍സ്, മാസ്റ്റര്‍ മൈന്‍ഡ്, ഇന്റര്‍ മദ്രസ കലോല്‍സവം, സ്നേഹ വിരുന്ന്, ഹാദിയ ഡയ്ലി ക്വിസ് എന്നീ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും.
മീലാദ് സമ്മേളനങ്ങളുടെ ഭാഗമായി വിവിധ സെന്ട്രലുകളില് ഒക്ടോബര്‍ 8 മുല് 15 വരെ നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് കേരളത്തിലെ യുവ പ്രഭാഷകരായ പേരോട് മുഹമ്മദ് അസ്ഹരി, ഹംസ മിസ്ബാഹി ഓട്ടപ്പടവ് എന്നിവര്‍ അതിഥികളായെത്തും. മജ്മഉത്തഅ്ലീമില് ഖുര്‍ആന്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും മീലാദിനോടനുബന്ധിച്ച് നടക്കും. പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം എല്ലാ സെന്‍ട്രലുകളിലും പൂര്‍ത്തിയായതായി ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫി, സെക്രട്ടറി അഡ്വ. എം.സി. അബ്ദുല്‍ കരീം എന്നിവര്‍ അറിയിച്ചു.
