മനാമ: ഐ.സി.എഫ് ബഹ്റൈന്‍ കമ്മറ്റി മലപ്പുറം ജില്ലയിലെ എരുമമുണ്ട വെള്ളിമുറ്റത്ത് നിര്‍മ്മിച്ചു നല്കിയ ദാറുല്‍ഖൈറിന്റെ താക്കോല്‍ ദാനം ഇന്ത്യന്‍ ഗ്രാന്റ്മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു. മര്‍കസ് നോളഡ്ജ് സിറ്റിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഐ.സി.എഫ് നേതാക്കളായ അഷ്റഫ് ഇഞ്ചിക്കല്‍, വി.പി.കെ അബൂബക്കര്‍ ഹാജി, ഉസ്മാന് സഖാഫി കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി ജമാല്‍ കരുളായി, എസ്.വൈ.എസ് എടക്കര സോണ്‍ പ്രസിഡന്റ് ടി.എസ് മുഹമ്മദ് ശരീഫ് സഅദി, ഉബൈദുള്ള സഖാഫി ചുങ്കത്തറ, ഖാസിം ലത്വീഫി കാരപ്പുറം, അബ്ദുല്‍ കരീം സഖാഫി, സക്കീര്‍ വെള്ളിമുറ്റം എന്നിവര്‍ സംബന്ധിച്ചു. നിര്‍ദ്ദനരായ കുടുംബത്തിന് ഐ.സി.എഫ് നല്കുന്ന 66ാമത്തെ വീടാണ് വെള്ളിമുറ്റത്ത് നിര്‍മ്മിച്ചു നല്‍കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു