മനാമ: കെഎം ബഷീർ എന്ന മാധ്യമ പ്രവർത്തകനെ മദ്യപിച്ചു വാഹനമോടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ട രാമനെ ജില്ലാ മജിസ്ട്രെറ്റിന്റെ അധികാരമുള്ള ആലപ്പുഴ ജില്ലയുടെ കളക്റ്ററായി നിയമിച്ചത്തിനെതിരെ ഐ സി എഫ് സംഘടിപ്പിച്ച പ്രതിഷേധം മനാമ ഐ സി എഫ് ഓഡിറ്റോറിയത്തിൽ നടന്നു.
വലിയ നിയമ ലം ഘനങ്ങൾ നടത്തുകയും സ്വാധീനമുപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ക്രിമിനൽ പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥനെ ഉന്നത സ്ഥാനത്ത് അവരോധിച്ച സർക്കാർ നടപടിയിൽ ശക്തമായി യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ബഷീർ അമ്പലായി (സാമൂഹ്യ പ്രവർത്തകൻ), പങ്കജ് നാഭൻ (എഎപി) മൊയ്തീൻകുട്ടി സാഹിബ് (ഐഎംസിസി) ഷാഫി (ബഹ്റൈൻ വാർത്ത) എന്നിവർ പരിപാടിയിൽ പങ്കെടുത്തു പ്രതിഷേധം രേഖപ്പെടുത്തി.
ഐ സി എഫ് പ്രസിഡന്റ് കെ സി സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം അഡ്വക്കറ്റ് എം സി അബ്ദുൽ കരീം ഉത്ഘാടനം ചെയ്തു. ഷമീർ പന്നൂർ സ്വാഗതവും ഷംസു പൂകയിൽ നന്ദിയും രേഖപ്പെടുത്തി.