മനാമ: ഐ.സി.എഫ് നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ മഹ്ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും ഹൃസ്വ സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ (കൂറത്) തങ്ങള്‍ക്ക് സ്വീകരണവും സംഘടിപ്പിക്കുന്നു. ഇന്ന് (വ്യാഴം) രാത്രി 9 മണിക്ക് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷിക സംഗമത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി മുഖ്യ പ്രഭാഷണം നടത്തും. ഐ.സി.എഫ് നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയില്‍ സംബന്ധിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
