മനാമ: ‘വിശുദ്ധ റമദാൻ വിശുദ്ധ ഖുർആൻ ‘ ഐസിഎഫ് റമളാൻ കാമ്പയിൻറെ ഭാഗമായി ഗൾഫിലുടനീളം നടന്ന് വരുന്ന വിവിധ പരിപാടികളുടെ ഭാഗമായി റമളാൻ ഇരുപത്തി ഏഴാം രാവിൽ (ബുധൻ) രാത്രി തറാവീഹ് നിസ്കാരനാന്തരം ദിക്ർ ഹൽഖ, തൗബ മജ്ലിസ്, പ്രാർത്ഥന സംഗമം, ആത്മീയ പ്രഭാഷണം എന്നിവ സംഘടിപ്പിക്കുന്നു. അബൂബക്കർ ലത്തീഫി(മനാമ), കെ സി സൈനുദ്ധീൻ സഖാഫി (മുഹറഖ്) മമ്മൂട്ടി മുസ്ലിയാർ(ഗുദൈബിയ), നസീഫ് അഹ്സനി(ഉമ്മുൽ ഹസം), ഉസ്മാൻ സഖാഫി( ഈസാ ടൌൺ), ശംസുദ്ധീൻ സുഹ് രി(റിഫാ) റഹീം സഖാഫി വരവൂർ (സൽമാബാദ്) നിസാർ സഖാഫി (ഹമദ് ടൗൺ), യൂസുഫ് അഹ്സനി (ബുധയ) എന്നിവർ വിവിധ സെൻട്രലുകളിൽ പരിപാടികൾക്ക് നേതൃത്വം നൽകും
റമളാൻ ഒന്ന് മുതൽ വിവിധ സെൻട്രലുകളിലായി ദിവസവും ഇഫ്താർ സംഗമങ്ങൾ നടന്നു വരുന്നു. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഐ സി എഫ് സാന്ത്വനം വളണ്ടിയർ മാർ വഴി ഭക്ഷണ കിറ്റുകളും എത്തിച്ചു നൽകുന്നു.
