കല്‍പ്പറ്റ: വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയെ പോലീസ് 4 മണിക്കൂറിലധികം ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് അവസാനിച്ചത്.
വിജയന് കെ.പി.സി.സ.ി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമര്ശങ്ങളെക്കുുറിച്ചും അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായുള്ള എം.എല്‍.എയുടെ ശുപാര്‍ശക്കത്തു സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്ന് അറിയുന്നു.
നിയമന കാര്യങ്ങളില്‍ ഇടപെട്ടിരുന്നോ, ഇടപാടുകള്‍ എന്തെങ്കിലും നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണസംഘം എം.എല്‍.എയോടു ചോദിച്ചറിഞ്ഞതായി സൂചനയുണ്ട്. അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകള്‍ക്കു വേണ്ടി എഴുതിയ കത്തു സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്നും അറിയുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ബാലകൃഷ്ണന് നല്‍കിയത്. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നു ഐ.സി. ബാലകൃഷ്ണന് പറഞ്ഞു.
ബാലകൃഷ്ണനെ നാളെയും ചോദ്യം ചെയ്യും. കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച വരെ അദ്ദേഹത്തെ ചോദ്യം ചെയ്യാം. അതിനു ശേഷം അറസ്റ്റ് ചെയ്യും. കോടതി മുന്‍കൂര്‍ ജാമ്യം നല്കിയതിനാല് അറസ്റ്റിനു ശേഷം ജാമ്യത്തില്‍ വിടും.
Trending
- ഐ.സി. ബാലകൃഷ്ണനെ 4 മണിക്കൂര്‍ ചോദ്യം ചെയ്തു; നാളെയും ചോദ്യം ചെയ്യും
- ഗള്‍ഫ് എയര്‍ വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം നടത്തി
- “ഓർമ്മകളിലെ എം.ടി. – സിനിമയും സാഹിത്യവും”ബഹ്റൈൻ (കെ.എസ്.സി.എ)
- ട്രംപിന്റെ ആദ്യ സന്ദര്‍ശനം സൗദിയിലാവാന് സാധ്യത
- അനധികൃതമായി യു.എസില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ തയ്യാര്‍ – ജയശങ്കര്‍
- ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്
- ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മൂന്ന് ദിവസം കുക്കറില്‍ വേവിച്ചു,മുന്‍ സൈനികന് പിടിയില്‍
- രണ്ട് രാജ്യങ്ങളിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ അവധി