കൊച്ചി : മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിൻ്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിനിന്നും നോട്ട് നിരോധനകാലത്ത് പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെൻ്റിനും , വിജിലൻസിനും അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എൻഫോഴ്സ്മെൻ്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും ഹൈക്കോടതി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച പണം ആണ് ഇതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടു കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി നിർദ്ദേശപ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



