കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഇബ്രാഹിംകുഞ്ഞിനെ റിമാൻഡ് ചെയ്തത്. അദ്ദേഹം ചികിത്സയിൽ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ജഡ്ജ് റിമാൻഡ് ചെയ്തത്.
ആരോഗ്യപരമായ കാരണങ്ങൾ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ തന്നെയായിരിക്കും തുടരുക. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലൻസിനെ ഹർജിയും അദ്ദേഹത്തിന്റെ ജാമ്യഹർജിയും നാളെ കോടതി പരിഗണിക്കും. കരാർ വ്യവസ്ഥയിൽ ഇളവ് നൽകാനും എട്ടേകാൽ കോടി രൂപ പലിശയില്ലാതെ മുൻകൂർ നൽകാനും ഇബ്രാഹിം കുഞ്ഞു നിർദേശിച്ചതായി ടി ഒ സൂരജ് വിജിലൻസിന് മൊഴി മൊഴി നൽകിയിരുന്നു.