ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിനെ അനുസ്മരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അപ്രതീക്ഷിതമായി സുശാന്തിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഉണ്ടായ അനുഭവങ്ങൾ സ്മൃതി ഇറാനി പങ്കുവെച്ചു. ‘ദി സ്ലോ ഇന്റർവ്യൂ’ എന്ന പരിപാടിയിൽ നിലേഷ് മിശ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേപ്പറ്റി അവർ വെളിപ്പെടുത്തിയത്.
സുശാന്ത് മരിച്ച 2020 ജൂൺ 14 നെക്കുറിച്ചാണ് സ്മൃതി സംസാരിക്കാൻ തുടങ്ങിയത്. അന്ന് ഒരു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു. ധാരാളം ആളുകൾ അതിൽ പങ്കെടുത്തു. പക്ഷേ, ആ വാർത്ത കേട്ടപ്പോൾ ആകെ തകർന്നുപോയി. പ്രോഗ്രാം അവസാനിപ്പിക്കാൻ താൻ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് സുശാന്ത് തന്നെ വിളിക്കാതിരുന്നതെന്ന് ആശ്ചര്യപ്പെട്ടു. ഒരിക്കലെങ്കിലും വിളിക്കാമായിരുന്നു. ആത്മഹത്യ ചെയ്യരുതെന്ന് സുശാന്തിനോട് പറഞ്ഞിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.