കോഴിക്കോട്: ആകാശത്ത് ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ഖലീലുൽ ബുഖാരി തങ്ങളുമാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. കാപ്പാടും കുളച്ചലിലും ആണ് മാസപ്പിറവി കണ്ടത്.
ഇസ്ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് റമദാനെ കാണുന്നത്.