ദുബായ്: ആഫ്രിക്കയിലെ ഏറ്റവും ധനികയായ ഇസബെൽ ഡോസ് സാന്റോസിന്റെ ഭർത്താവ് സിൻഡിക ഡോകോളോ ഡൈവിംഗ് അപകടത്തിൽ മരിച്ചു. ദുബായിൽ ഡൈവിംഗിനിടെ അപകടത്തിൽ പെടുകയായിരുന്നു. കോംഗോളിയൻ ബിസിനസുകാരനും ആർട്ട് കളക്ടറും പരിചയസമ്പന്നനായ ഒരു മുങ്ങൽ വിദഗ്ദ്ധനുമായിരുന്നു ഇദ്ദേഹം.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
48 കാരനായ സിൻഡിക ഡോകോളോ, ഇസബെൽ ഡോസ് സാന്റോസിനെ 2002 ലാണ് വിവാഹം കഴിച്ചത്. ലണ്ടനിലെ കിംഗ്സ് കോളേജിൽ വിദ്യാർത്ഥികളായിരിക്കെയാണ് ഇവർ കണ്ടുമുട്ടിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ ബാങ്ക് ഓഫ് കിൻഷാസയുടെ സ്ഥാപകന്റെ മകനായിരുന്നു അദ്ദേഹം.