തിരുവനന്തപുരം: കഠിനംകുളത്തു യുവതിയെ മദ്യം നല്കി ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 4 മണിയോടുകൂടി യുവതിയെ ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി. അവിടെ വെച്ച് ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.അവിടെ നിന്ന് ഇറങ്ങി ഓടിയ യുവതി നാട്ടുകാരുടെ സഹായത്തോടെയാണ് കണിയാപുരത്തെ വീട്ടില്‍ എത്തിയത്. കഠിനംകുളം പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു. അബോധാവസ്ഥയിലുള്ള യുവതിയെ പോലീസിന്റെ സഹായത്തോടെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റി.
Trending
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്
- വിദ്യാര്‍ത്ഥികള്‍ റിസ്ക് എടുക്കാന്‍ തയാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
- യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
- എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി: സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല