
മനാമ: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ 2022 ഹ്യൂമൻ റൈറ്റ്സ് അവാർഡ് എച്ച്ആർഎഫ് പ്രവാസി സെൽ ബ്രാൻഡ് അംബാസഡറും വികെഎൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ: വർഗീസ് കുര്യന് സമ്മാനിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഹോട്ടൽ പ്രസിഡൻസി ഹാളിൽ നടത്തിയ മനുഷ്യാവകാശ ദിനാചരണ ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്തു. എച്ച് ആർ എഫ് ചെയർമാൻ ഡോക്ടർ പി സി അച്ചൻകുഞ്ഞ് അധ്യക്ഷതവഹിച്ചു. എച്ച് ആർ എഫ് മുഖ്യരക്ഷാധികാരി ജസ്റ്റിസ് രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. എച്ച്ആർഎഫ് രക്ഷാധികാരി ജസ്റ്റിസ് കെ പി ബാലചന്ദ്രൻ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസിന്റെ പ്രവാസി സെല്ലിന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഉപഭോക്ത തർക്കപരിഹാര ഫോറം എറണാകുളം പ്രസിഡന്റ് അഡ്വക്കേറ്റ് ഡി ബി ബിനു മുഖ്യാതിഥിയായിരുന്നു.

തൃശ്ശൂർ ശാന്തിഭവൻ സിഇഒ ഫാദർ ജോയി കുത്തൂരിന് മാനവ ശ്രേഷ്ഠ അവാർഡും മൂവാറ്റുപുഴ സബയിൻ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ എസ് സബയിന് മാനവമിത്ര അവാർഡും ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എം സുജിത്തിന് ബെസ്റ്റ് പോലീസ് മാൻ അവാർഡും ഡോക്ടർ ഗ്രേസ് മറിയ എബിന് വനിതാ രത്ന അവാർഡും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ പി വിപിന് ബെസ്റ്റ് ഹ്യൂമാനിറ്റേറിയൻ അവാർഡും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജയ്സൺ കെ സ്കറിയ, തോബിയാസ്, ശിലാ സന്തോഷ്, ഷിബു ക്രിസ്റ്റഫർ, അംബുജാക്ഷൻ വി ജി, അലക്സ് സെബാസ്റ്റ്യൻ എന്നിവർക്ക് സോഷ്യൽ സർവീസ് അവാർഡും അശ്വതി പുഷ്പാംഗദന് ബെസ്റ്റ് പെർഫോമൻസ് അവാർഡും എച്ച് ആർ എഫ് പ്രവർത്തകരായ ഷിബു എം, തോമസ് സക്കറിയ, ഹബീബ് റഹ്മാൻ, മറിയാമ്മ സണ്ണി, യു. ഷീജ എന്നിവർക്ക് ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് അവാർഡും ചടങ്ങിൽ നൽകി ആദരിച്ചു.

എച്ച് ആർ എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വിജയകുമാറിനെയും കോട്ടയം ജില്ലാ പ്രസിഡന്റ് ജൂഡി ജോർജിനെയും വിവിധ ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെയും പ്രത്യേകം ആദരിച്ചു. എച്ച് ആർ എഫ് നാഷണൽ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ്, നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി റവ. തോമസ് പി ജോർജ്, നാഷണൽ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ശിവകുമാർ, സംസ്ഥാന പ്രസിഡന്റ് ഷാജൻ വി സിറിയക്, ജനറൽ സെക്രട്ടറി ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ട്രഷറർ സെബി ജോസഫ്, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ശരത് കുമാർ, വനിതാ സെൽ ഓർഗനൈസർ രേഖ ഷാജു, എറണാകുളം ജില്ലാ പ്രസിഡന്റ് എബി വർഗീസ് എന്നിവർ പ്രസംഗിച്ചു.
