തൊടുപുഴ: ഇടുക്കി കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന് അമീന് സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന് ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അംന, അഫ്സാന്, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു. മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി.
