ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് ചമോലിയില്‍ അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
ഒരു കുന്ന് അപ്പാടെ ഇടിഞ്ഞ് താഴോട്ട് പതിക്കുന്നത് വീഡിയോയില്‍ കാണാം. ഈ സമയത്ത് റോഡില്‍ നിരവധി വിനോദ സഞ്ചാരികളെയും കാണാം. അവരില്‍ ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും മറ്റുചിലര്‍ പരിഭ്രാന്തരായി നിലവിളിച്ച് ഓടുന്നതും വീഡിയോയില്‍ കാണാം.
റോഡില്‍ നിറെയെ കല്ലുകളും മണ്ണും വീണ് കുന്ന് കൂടിയതിനെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.