
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിമാനമാർഗ്ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 76,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് കസ്റ്റംസ് വകുപ്പും ആൻ്റി നാർക്കോട്ടിക് വിഭാഗവും ചേർന്ന് പിടികൂടി.
സംയുക്ത ഓപ്പറേഷനിൽ 11 കിലോഗ്രാമിലധികം വരുന്ന മയക്കുമരുന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നിരവധി ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിൽ വന്നിറങ്ങിയ ഒരാളിൽനിന്ന് ആദ്യം 5 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതോടെയാണ് പരിശോധന ഊർജ്ജിതമാക്കിയത്. തുടർന്ന് നടന്ന പരിശോധനകളിൽ 6 കിലോഗ്രാമിലധികം മയക്കുമരുന്നു കൂടി പിടികൂടി.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മയക്കുമരുന്ന് വേട്ട നടത്തിയതെന്ന് ആൻ്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
