മനാമ: ഡെപ്യൂട്ടി കിംഗ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മുഹറഖിലെ ഇസാ അൽ കബീർ പാലസ്, പേലിംഗ് പാത്ത്, ചരിത്രപരവും പരമ്പരാഗതവുമായ വീടുകൾ എന്നിവ സന്ദർശിച്ചു. ബഹ്റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്കാരികവുമായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നതിനും ഈസാ അൽ കബീർ കൊട്ടാരം നവീകരിക്കുന്നതിനും മുഹറഖ് വികസിപ്പിക്കുന്നതിനുമായുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രാജകീയ ഉത്തരവ് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. മുഹറഖ് വികസന പദ്ധതിയുടെ നടത്തിപ്പും ബഹ്റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്കാരികവുമായ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും സന്ദർശനം അടയാളപ്പെടുത്തി.
ഈസ അൽ കബീർ കൊട്ടാരം സന്ദർശിച്ച വേളയിൽ, മുഹറഖ് വികസന പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മുഹറഖിന്റെ ചരിത്രപരമായ ഐഡന്റിറ്റി സംരക്ഷിക്കുക, ബഹ്റൈൻ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പാർപ്പിട യൂണിറ്റുകൾ നൽകുക, പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കുക, ഗവർണറേറ്റിലെ പച്ചപ്പ് വർദ്ധിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുക, അടിസ്ഥാന സൗകര്യ സേവനങ്ങളും പൊതു സൗകര്യങ്ങളും വികസിപ്പിക്കുക എന്നീ അഞ്ച് തൂണുകളെ അടിസ്ഥാനമാക്കിയാണ് വികസന പദ്ധതി.
ഇക്കാര്യത്തിൽ, ഏറ്റെടുക്കലുകൾ, വിശദമായ രൂപകല്പനകൾ, പദ്ധതിയുടെ നടത്തിപ്പ് എന്നിവ ഉൾപ്പെടുന്ന മുഹറഖ് വികസന പദ്ധതിയുടെ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാൻ ഡെപ്യൂട്ടി കിംഗ് നിർദ്ദേശിച്ചു. പേളിംഗ് പാത്ത് പദ്ധതിയുടെ പൂർത്തീകരണത്തിനും അദ്ദേഹം നിർദ്ദേശം നൽകി.
മുഹറഖിൽ 1.4 ദശലക്ഷം ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് വികസനം നടപ്പാക്കുക. 12,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഹരിത ഇടങ്ങൾ, പൈതൃക കെട്ടിടങ്ങൾ, പുതിയതും നവീകരിച്ചതുമായ ഭവന യൂണിറ്റുകൾ, ബഹുനില കാർ പാർക്കുകൾ, സ്റ്റാൻഡേർഡ് കാർ പാർക്കുകൾ, നടപ്പാതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇസ ബിൻ സൽമാൻ ചാരിറ്റി എജ്യുക്കേഷണൽ എൻഡോവ്മെന്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സന്ദർശനവേളയിൽ ഡെപ്യൂട്ടി കിംഗിനൊപ്പം ഉണ്ടായിരുന്നു.