മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബി കാസർ അൽ ബഹർ പാലസിലാണ് കൂടിക്കാഴ്ച നടന്നത്. ബഹ്റൈനും യുഎഇ-യും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഴം – ഇത് രണ്ട് രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും പ്രയോജനകരമായ നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രിൻസ് സൽമാൻ പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും തുടർച്ചയായ പിന്തുണയുടെ അടിസ്ഥാനത്തിൽ പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രിൻസ് സൽമാൻ ബിൻ ഹമദ് ചൂണ്ടിക്കാട്ടി.
പ്രിൻസ് സൽമാന്റെ യുഎഇ സന്ദർശനത്തെ യുഎഇ പ്രസിഡന്റ് സ്വാഗതം ചെയ്യുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി കൂടുതൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പരസ്പര പ്രതിബദ്ധതയും രേഖപ്പെടുത്തുകയും ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും ബഹ്റൈൻ-യുഎഇ ബന്ധങ്ങളും സഹകരണവും കൂടുതൽ ദൃഢമാക്കുന്നതിനുള്ള സംരംഭങ്ങളും അവലോകനം ചെയ്തു.