
മനാമ: ജൂലൈ 19 ന് സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്റൈൻ. ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം ബഹ്റൈനിലെ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം മുഹറം 1-ന് (2023 ജൂലൈ 19, ബുധനാഴ്ച) അവധിയായിരിക്കും.
