ആലപ്പുഴ: അരൂക്കുറ്റിയിൽ വീട്ടമ്മയെ അയൽവാസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. അയൽവാസിയുമായുള്ള തർക്കത്തിനിടെയാണ് കൊലപാതകം. അയൽവാസി വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വനജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുൻപും ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
