തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. കരകുളം സ്വദേശിനി സരിത (40) യെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്.നിയമസഭാ സെക്രട്ടറി ബഷീറിന്റെ നിയമസഭാ പരിസരത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. ഒന്‍പത് പവനോളം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.ഒരുവര്‍ഷമായി സരിത ഇവിടെ ജോലിക്കാരിയാണ്. പലതവണയായിട്ടാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ സരിത കടത്തിക്കൊണ്ടുപോയത്. എന്നാല്‍, ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് മാല അടക്കമുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് മ്യൂസിയം പോലീസില്‍ പരാതി നല്കി. അന്വേഷണത്തിലാണ് ജോലിക്കാരിയായ സരിത പിടിയിലായത്. ആദ്യ മോഷണങ്ങള്‍ വീട്ടുകാര്‍ അറിയാതെവന്നതോടെ കൂടുതല്‍ ആഭരണങ്ങള്‍ ഇവര്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് മ്യൂസിയം എസ്.ഐ. ജിജുകുമാര്‍ പറഞ്ഞു.
Trending
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
