
മനാമ: ബഹ്റൈനില്‍ ജോലിസ്ഥലത്ത് ദുരിതമനുഭവിക്കേണ്ടിവന്ന ഇന്ത്യക്കാരിയായ വീട്ടുവേലക്കാരിയെ എംബസി നാട്ടിലെത്തിച്ചു.
ബഹ്റൈനില്‍ വീട്ടുജോലി ചെയ്തിരുന്ന ഇന്ത്യക്കാരി സിരിഷ പക്കയാണ് ജോലിസ്ഥലത്തെ ദുരിതം സംബന്ധിച്ച പരാതിയുമായി നവംബര്‍ 4ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. സഹായമഭ്യര്‍ത്ഥിച്ച സിരിഷയ്ക്ക് നവംബര്‍ 5ന് സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കിയതായി എംബസി അധികൃതര്‍ അറിയിച്ചു.
