എറണാകുളം : സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് സ്ത്രീകളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശികളായ ജ്യോതി രാഘവന് (25), മിത്ര ജസ്വിന് (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെല്‍വി സുരേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ബ്യൂമോണ്ട് ഹോട്ടലിലാണ് മോഷണം. മോഷണമുതലുകളുമായി പോകുന്ന പ്രതികളെ കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.വനിതാ പൊലീസുകാര്‍ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. മോഷണ മുതല്‍ വിറ്റ സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും