റോളണ്ട് എമെറിച്ച് സഹ-രചനയും സംവിധാനവും നിര്‍വ്വഹിച്ച വരാനിരിക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് മൂണ്‍ഫാള്‍. 140 മില്യണ്‍ ഡോളര്‍ ബജറ്റില്‍ മോണ്ട്രിയലില് ചിത്രീകരിച്ച ഈ ചിത്രം എക്കാലത്തെയും ഏറ്റവും ചെലവേറിയ സ്വതന്ത്രമായി നിര്‍മ്മിച്ച ചിത്രങ്ങളിലൊന്നാണ്.
സിനിമയുടെ തമിഴ് ട്രെയ്ലര് റിലീസ് ചെയ്തു. ഫെബ്രുവരി 11ന് തിയേറ്ററുകളില്‍ എത്തും. ഒരു അജ്ഞാത ശക്തിയാല്‍ ചന്ദ്രനെ അതിന്റെ ഭ്രമണപഥത്തില്‍ നിന്ന് തട്ടിയിട്ട് ഭൂമിയുമായി കൂട്ടിയിടിയിലേക്ക് കൊണ്ടുവരുന്നു. രണ്ട് ബഹിരാകാശ സഞ്ചാരികളും ഒരു നാസ എക്സിക്യൂട്ടീവും ചേര്‍ന്ന് ദുരന്തം ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് കഥ.
