
മനാമ: കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് (ഖലീജി സെയ്ന് 26) ഫൈനലില്‍ ഒമാന്‍ ടീമുമായി ഏറ്റുമുട്ടുന്ന ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ പിന്തുണച്ചുകൊണ്ട് ബഹ്റൈനില്‍ ജനുവരി 5ന് പൊതു അവധി പ്രഖ്യാപിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കും. മത്സരം കാണാന്‍ കുവൈത്തിലേക്കു പോയ ബഹ്റൈനിലെ ഫുട്ബോള്‍ പ്രേമികളെ കൂടി പരിഗണിച്ചാണ് ഉത്തരവ്. ഔദ്യോഗിക ജോലി സമയം ആരംഭിക്കുന്നതിന് മുമ്പ് അവര്‍ക്ക് കുവൈത്തില്‍നിന്ന് മടങ്ങിയെത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്.
