
ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന 32-ാമത് അറബ് ഉച്ചകോടിയിൽ അറബ് നേതാക്കൾക്കൊപ്പം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പങ്കെടുത്തു. സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദാണ് സെഷനിൽ അധ്യക്ഷത വഹിച്ചത്. ഉച്ചകോടിയുടെ വേദിയിൽ എത്തിയ രാജാവിനെ അദ്ദേഹം സ്വീകരിച്ചു.

