
മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ 361 തടവുകാർക്ക് മാപ്പ് നൽകി. വിവിധ കോടതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 361 തടവുകാർക്കാണ് രാജാവ് മാപ്പ് നൽകിയിരിക്കുന്നത്. മാപ്പു നൽകിയ തടവുകാർക്ക് സമൂഹത്തെ പുതിയതായി യോജിപ്പിക്കുവാനും വികസന പദ്ധതികളിൽ പങ്കെടുക്കുവാനുള്ള അവസരം കൂടിയാണ് രാജാവ് ഇതിലൂടെ നൽകിയിരിക്കുന്നത്. ബഹറിന്റെ 51 -മത് ദേശീയദിനവും, രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ ഇരുപത്തിമൂന്നാം വാർഷികവും പ്രമാണിച്ചാണ് തടവുകാർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള ഉത്തരവ് പൃരപ്പെടുവിച്ചിരിക്കുന്നത്.
