മനാമ: ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആരോഗ്യവും സന്തോഷവും ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും നേരുന്നതായി ഹമദ് രാജാവ് അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.
