കൊൽക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ കാൻസറിനെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഗായകനും രാംപുർ-സഹസ്വാൻ ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ് റാഷിദ് ഖാൻ. ജബ് വി മെറ്റ്, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഗാനം ആലപിച്ച റാഷിദ് ഖാൻ സംഗീത സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. ഉത്തർപ്രദേശ് സ്വദേശിയാണ് റാഷിദ് ഖാൻ. 11-ാം വയസിലാണ് റാഷിദ് ഖാൻ ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. 14-ാം വയസിൽ കൊൽക്കത്തയിൽ ഐ.ടി.സി. സംഗീത് റിസർച്ച് അക്കാദമിയിൽ ചേർന്നു. 2006-ൽ പത്മശ്രീയും 2022-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2006-ൽ സംഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നിരവധിയാളുകൾ റാഷിദ് ഖാന്റെ വിയോഗത്തിൽ അനുശോചനമറിച്ചു. റാഷിദ് ഖാൻ്റെ വിയോഗം രാജ്യത്തിനും സംഗീത ലോകത്തിനും തീരാനഷ്ടമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബുധനാഴ്ച സംസ്ഥാന ബഹുമതികളോടെയായിരിക്കും റാഷിദ് ഖാൻ്റെ അന്ത്യകർമ്മങ്ങൾ നടത്തുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Trending
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി
- ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്