കൊച്ചി: കേരളാ ബാങ്കിലെ സ്ഥിരപ്പെടുത്തലിന് സ്റ്റേ. ഹൈക്കോടതിയാണ് സർക്കാർ നീക്കം സ്റ്റേ ചെയ്തത്. പിഎസ്സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് നടപടി. ക്ലാർക്ക്, മാനേജർ എന്നിങ്ങനെ വിവിധ തസ്തികയിലേക്കുള്ള 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനാണ് സ്റ്റേ. പിൻവാതിൽ നിയമനത്തിനെതിരെ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർണായക തീരുമാനം.


