കൊച്ചി: മൂന്നാറിൽ കയ്യേറ്റ ഭൂമിയിലെ റിസോർട്ടുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കയ്യേറ്റഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിനുനല്‍കി 40 ലക്ഷം രൂപ കൈപ്പറ്റിയെന്നു കാട്ടി കോതമംഗലം സ്വദേശി അരുൺ കുമാറാണ് പരാതി നല്‍കിയത്. 2020 ല്‍ റിസോര്‍ട്ട് നടത്തിപ്പിനായി ലൈസന്‍സിന് അപേക്ഷിച്ചപ്പോഴാണ് കയ്യേറ്റവിവരം അറിഞ്ഞതെന്നാണ് അരുണ്‍കുമാറിന്റെ പരാതി. എന്നാല്‍ 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കിയാല്‍ 40 ലക്ഷം തിരികെ നല്‍കേണ്ടതില്ലെന്നും കേസ് റദ്ദാക്കണമെന്നുമാണ് ബാബുരാജിന്റെ വാദം.
