കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിനുള്ള അധികാരം രാഷ്ട്രപതിക്കാണുള്ളതെന്ന് ചൂണ്ടിക്കാണ്ടിയാണ് ഹൈക്കോടതിയുടെ നടപടി.
