കൊച്ചി : കോതമംഗലം പളളിത്തർക്ക കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന സർക്കാർ പക്ഷം പിടിക്കുന്നുവെന്ന് കോടതി പറഞ്ഞു. ഇങ്ങനെ പോയാൽ കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. നിലപാടറിയിക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകന് കോടതി നിർദേശം നൽകിയിട്ടുണ്ട്. പള്ളി ഏറ്റെടുക്കുന്ന കാര്യത്തിൽ എന്തുചെയ്യാൻ കഴിയും എന്ന് സംസ്ഥാന സർക്കാരും നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


