തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണത്തില് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രദീപിന്റെ അമ്മ നല്കിയ ഹര്ജിയിലാണ് നടപടി. 2020 ഡിസംബര് 14ന് ആയിരുന്നു തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ച് പ്രദീപിന്റെ ജീവനെടുത്ത വാഹനാപകടം. പ്രദീപ് സഞ്ചരിച്ച ഇരുചക്ര വാഹനത്തില് പിന്നലെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് നിര്ത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവര് അറസ്റ്റിലായി. വീട്ടുകാരുടെ പരാതിയില് നേമം പൊലീസ് കൊലക്കേസ് രജിസ്റ്റര് ചെയ്ത് അന്വേഷിച്ചു. എന്നാല് ഇത് പിന്നീട് ബോധപൂര്വമല്ലാത്ത നരഹത്യാ കേസാക്കി മാറ്റി. അന്വേഷണം പൂര്ത്തിയായതായും അന്തിമ റിപ്പോര്ട്ട് തയാറാക്കുകയാണെന്നും ഈ മാസം ജനുവരിയില് പൊലീസ് അറിയിച്ചിരുന്നു. എന്നാല് തുടരന്വേഷണത്തിനായി അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു