
അബുദാബി: മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീം ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉറുഗ്വേ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് മത്സരാർത്ഥികളെ പിന്തള്ളിയാണ് ട്രോഫി സ്വന്തമാക്കിയത്. 7 മണിക്കൂർ 36 മിനിറ്റ് 39 സെക്കൻഡിൽ ആണ് ഷെയ്ഖ് നാസർ 160 കിലോമീറ്റർ ഓട്ടം ഫിനിഷ് ചെയ്തത്. യുണൈറ്റഡ് അറബ് എമിറേറ്റിലെ ബൗദീബ് ഗ്ലോബൽ വില്ലേജിലാണ് മത്സരം നടന്നത്. 36 രാജ്യങ്ങളിൽ നിന്നായി 126 മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

