മനാമ: 28-ാമത് വാർഷിക പൈതൃകോത്സവത്തിന് നാളെ (ഏപ്രിൽ 7) തുടക്കമാകും. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. പൈതൃകോത്സവം നാളെ ആറാദ് കോട്ടയിൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് ഉദ്ഘാടനം ചെയ്യും. പരമ്പരാഗത കരകൗശല, നാടൻ കലകൾ, വിദ്യാഭ്യാസ ശിൽപശാലകൾ, ആർട്ട് എക്സിബിഷനുകൾ, തത്സമയ നാടോടി കലാപ്രകടനങ്ങൾ, വിവിധ പ്രായക്കാർക്ക് അനുയോജ്യമായ വിവിധ പരിപാടികൾ എന്നിവ ഉൾപ്പെടെ ബഹ്റൈനിന്റെ ഭൗതികേതര പൈതൃകം ആഘോഷിക്കുന്ന ഒരു പരിപാടിയായാണ് ഈ വർഷത്തെ ഉത്സവം അവതരിപ്പിക്കുന്നത്. പൈതൃകോത്സവം ഏപ്രിൽ 7-9 വരെയും ഏപ്രിൽ 14-16 വരെയും രാത്രി 9 മുതൽ 12 വരെ ആറാദ് കോട്ടയിൽ നടക്കും.
ഈ വർഷം പൈതൃകോത്സവം “നമ്മുടെ സുവർണ്ണ പൈതൃകം” എന്ന തലക്കെട്ടിൽ ഭൗതികേതര ബഹ്റൈൻ പൈതൃകമായി സ്വർണ്ണത്തെ ഉയർത്തിക്കാട്ടും. പരമ്പരാഗത പ്രാദേശിക വിഭവങ്ങളും ഭക്ഷണവും വാഗ്ദാനം ചെയ്യുന്ന പരമ്പരാഗത കഫേകൾക്ക് പുറമെ ബഹ്റൈൻ സംരംഭകരുടെ പരമ്പരാഗതവും ആധുനികവുമായ നിരവധി ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. ഒരു സംയോജിത ബഹ്റൈൻ സാംസ്കാരിക അനുഭവത്തിലേക്ക് ഫെസ്റ്റിവൽ പ്രേക്ഷകരെ എത്തിക്കുന്നു.