മനാമ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്‍ര്‍നാഷണല്‍ അക്കാഡമി ആന്റ് റിസര്‍ച്ച് സെന്റർ (നിയാർക്ക്) നു കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പന്തലായനി അരീക്കുന്നില് അതി വിപുലമായ കെട്ടിട സമുച്ചയമൊരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തോടു കൂടിയതും ഏറ്റവും നവീനവുമായ സൗകര്യങ്ങളോടെയാണ് നിയാര്‍ക്ക് ഒരുങ്ങുന്നത്. അരീക്കുന്നില് വാങ്ങിയ നാല് ഏക്ര സ്ഥലത്ത് 27,000 ചതുരശ്രയടി വസ്തീര്ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചത്. നിയാര്‍ക്കിന്റെ സ്വപ്ന പദ്ധതിയാണിത്. അടുത്ത് തന്നെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിയാർക്ക് കെട്ടിട നിർമ്മാണ കമ്മിറ്റിയും അതിനായി നാട്ടിലും വിവിധ ചാപ്റ്ററുകളിലുമായി പ്രവർത്തിക്കുന്നവരും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പരിശീലനത്തിനുമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെഫ്,ദുബായിയിലെ അല്‍നൂര്‍ ട്രെയിനംഗ് സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് പന്തലായനിയിലെ സെന്റര്‍ പ്രവര്‍ത്തിക്കുക.
പ്രസ്തുത കെട്ടിട നിർമ്മാണത്തിനായി നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ വിവിധ ഘട്ടങ്ങളിലായി സഹായങ്ങൾ നൽകി വരുന്നുണ്ട്. ഈ വർഷത്തെ റംദാൻമാസത്തിലെ ആദ്യ വെള്ളിയാഴ്ച സമാഹരിച്ച 10 ലക്ഷം രൂപ ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാലിക്കിന് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം കൈമാറി. നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനിസ്. ടി. കെ., ബഹ്റൈൻ നിയാർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജൈസൽ അഹ്മദ്, അനസ് എച്ച്. എം, ആബിദ് കുട്ടീസ് എന്നിവർ സന്നിഹിതരായിരുന്നു.

പാലിയേറ്റിവ് പ്രവർത്തനങ്ങളുമായി തുടക്കമിട്ട നെസ്റ്റില്‍ ഇരുന്നൂറോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ശാരീരികവും മാനസികവും ബുദ്ധിപരവുമായ പരിശീലനം നല്‍കുന്നുണ്ട്. ഇപ്പോൾ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നെസ്റ്റിന്റെ ദൈദിന ചെലവിലേക്കായി 3 ലക്ഷം രൂപയും നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ കൈമാറി. മാസാമാസം നെസ്റ്റിന് വേണ്ടി എത്തിക്കുന്ന സഹായത്തിന് പുറമെയാണിത്.
കേരള സർക്കാർ ഏറ്റെടുക്കുന്ന ഉപേക്ഷിക്കപ്പെടുന്ന ഭിന്ന ശേഷി കുട്ടികളെ സംരക്ഷിക്കാനായി പ്രേത്യേക സെന്ററും ഈയിടെ ഒരുക്കിയിട്ടുണ്ട്. “നെസ്റ്റ് കെയർ ഹോം ഫോർ സ്പെഷ്യൽ ചിൽഡ്രൻ” എന്നാണ് ഈ സെന്ററിന്റെ പേര്. നിലവിൽ 17 ഇത്തരം പ്രത്യേക ശ്രദ്ധ വേണ്ട കുഞ്ഞുങ്ങൾക്കായി മുഴുവൻ സമയ ജീവനക്കാരടക്കം എല്ലാ സൗകര്യങ്ങളും നെസ്റ്റ് നൽകി വരുന്നു. ഇക്കഴിഞ്ഞ ദിവസം നിയമനടപടികൾ പൂർത്തിയാക്കി ഇതിൽ ഒരു കുഞ്ഞിനെ അമേരിക്കൻ ദമ്പതികൾ വന്ന് ദത്തെടുക്കുയുണ്ടായി.
