കൊല്ലം: കൊല്ലം കടയ്ക്കൽ സ്വദേശി അപർണയുടെ കരൾമാറ്റ ശാസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. ബാംഗ്ളൂരിൽ നഴ്സിങ്ങിന് പഠിക്കവേയാണ് അസുഖബാധിതയായത്. മഞ്ഞപ്പിത്തം കൂടിയതിനെ തുടർന്ന് കരളിന്റെ പ്രവർത്തനം തകരാറിലായി. കരൾ മാറ്റ ശാസ്ത്രക്രിയയ്ക്കായി 25 ലക്ഷത്തോളം രൂപയുടെ ചെലവ് വരും. നിർധനരായ കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലപ്പുറമാണ്. ബി. എസ്. ഇ നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. അപർണയുടെ ചികിത്സയ്ക്കായി തുക കണ്ടെത്തുന്നതിന് സഹായമഭ്യർത്ഥിക്കുകയാണ് കുടുംബം.
