തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലകളിൽ വീണ്ടും മഴ ശക്തമായി. ഇന്ന് വൈകുന്നേരത്തോടെയാണ് മഴ വീണ്ടും കനത്തത്. ഇടുക്കി ഹൈറെഞ്ചിൽ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. നെടുങ്കണ്ടം, കട്ടപ്പന, കാഞ്ചിയാർ, ഇരട്ടയാർ പ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ട്.
ശക്തമായ ഇടിയോട് കൂടിയാണ് മഴ പെയ്യുന്നത്. അതിരപ്പിള്ളി വനമേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ , മീനങ്ങാടി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് വെെകിട്ടോടെ മഴ ശക്തമായത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു. പെരിങ്ങൽക്കുത്ത് ഡാമിലും വ്യഷ്ടി പ്രദേശങ്ങളിലും മഴയില്ല. അതേസമയം തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
Trending
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു