ന്യൂനമർദ്ദത്തിന്റെയും ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി
നവംബർ 27വരെ സംസ്ഥാനത്ത് സാധരണ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തികൂടിയ ന്യൂനമർദ്ദം നിലവിൽ മധ്യ-കിഴക്കൻ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. തെക്ക് ആൻഡമാൻ കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
