കൊച്ചി: കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ പലയിടത്തും വെള്ളക്കെട്ട്. കലൂര്‍ ഭാഗത്തെ ഇടറോഡുകള്‍, പാലാരിവട്ടത്തെ ഇടറോഡുകള്‍, എം.ജി. റോഡിന്റെ ഇടവഴികള്‍, കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പരിസരം തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു.



