തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം കല്ലിയൂരില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. നിലവില്‍ 22 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി കളക്ടര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ജില്ലയിലെ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. ഈരാറ്റുപേട്ട അരുവിത്തുറ പാലം മുങ്ങി.
അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാനായി ഇടുക്കിയില്‍ കണ്ട്രോള് റൂം തുറന്നു.
നമ്പറുകള്‍: ദേവികുളം: 0486-5264231, ഇടുക്കി: 0486-2235361, തൊടുപുഴ: 0486-2222503.
കോട്ടയത്ത് കണ്ട്രോള് റൂം തുറന്നു
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍:
മീനച്ചില്‍: 0482- 2212325
ചങ്ങനാശ്ശേരി: 0481-2420037
കാഞ്ഞിരപ്പള്ളി: 0482-8202331
വൈക്കം: 0482-9231331
കോട്ടയം: 0481-2568007, 2565007