
മനാമ: ഭിന്നശേഷിക്കാരന്റെ അവസ്ഥ ചൂഷണം ചെയ്ത് നഴ്സ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 25,750 ദിനാർ തട്ടിയെടുത്ത കേസിൽ ഒന്നാം ഹൈ ക്രിമിനൽ കോടതി ഫെബ്രുവരി 10ന് വാദം കേൾക്കും.
ഭിന്നശേഷിക്കാരനെ പരിചരിക്കുന്ന ജോലിയിലുള്ള നഴ്സ് അദ്ദേഹത്തിൻ്റെ ഫോൺ കൈക്കലാക്കി അക്കൗണ്ടിൽനിന്ന് പലതവണയായി പണം ബഹ്റൈനിലുള്ള തന്റെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം അവിടെനിന്ന് ഒരു ഏഷ്യൻ രാജ്യത്തുള്ള തന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 2025 സെപ്റ്റംബറിനും ഒക്ടോബറിനമിടയിൽ വലിയ തുക അക്കൗണ്ടിൽനിന്ന് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം അന്വേഷണം തുടങ്ങിയത്. മോഷണം കണ്ടെത്തിയപ്പോൾ നഴ്സ് 3,500 ദിനാർ തിരികെ നൽകി. ബാക്കി 25,750 ദിനാർ നൽകാനായില്ല. ഇതിനെ തുടർന്നാണ് കുടുംബം പരാതി നൽകിയത്. അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചിരുന്നു.


