മനാമ: പുതുവത്സരാഘോഷങ്ങളിൽ ഹോട്ടലുകളും റസ്റ്റാറൻറുകളും ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നിർദേശം നൽകി.
ഹോട്ടലുകൾ, റസ്റ്റാറൻറുകൾ ഉൾപ്പെടെയുള്ള എല്ലാ വിനോദ കേന്ദ്രങ്ങളും പുതുവത്സരാഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനാൽ കോവിഡ് -19 ന്റെ വ്യാപനം ലഘൂകരിക്കുന്നതിന് റെസ്റ്റോറന്റുകളിലും കഫേകളിലും മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ബിടിഇഎ ഓർമ്മിപ്പിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മുതകരുതൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആരോഗ്യ മന്ത്രാലയം, വ്യവസായ- വാണിജ്യ,- ടൂറിസം മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായി ചേർന്ന് പരിശോധനകൾ വർദ്ധിപ്പിക്കും.നിയമ ലംഘകർക്കെതിരെ ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടുകയും 10,000 ദീനാർ വരെ പിഴ ചുമത്തുകയും ചെയ്യും.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, റെസ്റ്റോറന്റുകളിൽ മേശകൾ തമ്മിൽ ശരിയായ അകലം പാലിക്കുക, തീൻമേശകളിൽ ആകെ സീറ്റിൻ്റെ പകുതി പേർക്ക് മാത്രം അനുവദിക്കുക, പരമാവധി ഒരു ടേബിളിൽ 6 പേർ മാത്രമേ പാടുള്ളൂ, പാർട്ടികളിൽ 30പേരിൽ അധികം പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നിർദേശിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള എല്ലാ മുൻകരുതൽ നടപടികളും ജാഗ്രതയോടെ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി.