തിരുവനന്തപുരം: മതിയായ അനുഭവ പരിചയമില്ലാത്തതുകൊണ്ടാണ് ഡോ: വന്ദന കൊല്ലപ്പെട്ടത് എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡോക്ടർമാരുടെ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു.കേരളത്തിൽ ഡോക്ടർമാർ ഏതവസരത്തിലും ആക്രമിക്കപ്പെടും.അതിനെ നേരിടാൻ മുൻ പരിചയം വേണം എന്ന വാദത്തിലൂടെ കേരളത്തിൽ നിലനിൽക്കുന്നത് ജംഗിൾ രാജാണ് എന്ന് മന്ത്രി തന്നെ സമർത്ഥിക്കുകയാണ്.
ഡോ: വന്ദനയുടെ മരണത്തിനു പൂർണ ഉത്തരവാദി ആഭ്യന്തവകുപ്പാണ്. അക്രമകാരികളായ പ്രതികളെ പുറത്തിറക്കുന്നത് കൈവിലങ്ങ് ധരിപ്പിച്ചു വേണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം ഇവിടെ കാറ്റിൽ പറത്തിയിരിക്കുകയാണ്. പൊലീസിൻ്റെ കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതി കൊലപാതകം നടത്തുന്നത് കേട്ടുകേഴ്വി ഇല്ലാത്ത കാര്യമാണ്. പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതിനുള്ള ത്രാണി ഇല്ല എന്ന് സംസ്ഥാനത്ത് നടക്കുന്ന ഓരോ സംഭവവും തെളിയിച്ചു കൊണ്ടിരിക്കുന്നു. കസ്റ്റഡിയിലുള്ള പ്രതി ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുമ്പോൾ പൊലീസ് ആത്മ രക്ഷാർത്ഥം ഓടി മുറിയിൽ കയറി കതകടച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ആഭ്യന്തര ഭരണത്തിൻ്റെ ദയനീയത യാണ് തുറന്നു കാട്ടുന്നത്. ആരോഗ്യ പ്രവർത്തകർക്ക് സമ്പൂർണ്ണമായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ബി.ജെ.പി സർക്കാരിനോട് ആവശ്യപ്പെടുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി