കണ്ണൂർ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം. കണ്ണൂര്‍ തളിപ്പറമ്പിലെ അദാലത്തിലാണ് വന്‍ ജനക്കൂട്ടം. കഴിഞ്ഞ ദിവസം കണ്ണൂരിലും ഇരിട്ടിയിലും നടന്ന അദാലത്തുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അദാലത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരും പങ്കെടുക്കുന്നുണ്ട്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-4-feb-2021/
തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ പരാതി പരിഹരിക്കാനാണ് ഇന്ന് അദാലത്ത് സംഘടിപ്പിച്ചത്. രാവിലെ മുതല്‍ തന്നെ വലിയ ജനക്കൂട്ടമാണ് അദാലത്തില്‍. പൊലീസ് സ്ഥലത്ത് ഉണ്ടെങ്കിലും ജനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ സ്ഥിതി ഗുരുതരമാക്കും.