മനാമ: ബഹ്റൈനിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവരെക്കൂടി ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം. ടൂറിസ്റ്റ് വിസയിലെത്തുന്നവരിൽനിന്ന് ഇതിനുള്ള ഫീസ് ഈടാക്കാനുള്ള നിർദേശം സാമ്പത്തികകാര്യ സമിതിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് മുന്നോട്ടുവെച്ചത്. ഈ നിർദേശം ചർച്ച ചെയ്യുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞു. വിനോദസഞ്ചാരികൾ അവരുടെ വിസ അപേക്ഷ പ്രക്രിയയുടെ ഭാഗമായി അധിക ഫീസ് നൽകേണ്ടിവരും. സന്ദർശകർക്ക് അവരുടെ താമസസമയത്ത് ആരോഗ്യ സേവനങ്ങൾ ഇതുവഴി ലഭ്യമാകും. ഇങ്ങനെ ശേഖരിക്കുന്ന ഫീസ് വിനോദസഞ്ചാരികൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്ന് എം.പി മാർ വ്യക്തമാക്കി.
Trending
- വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു
- ശ്യാം ബെനഗല്‍ അന്തരിച്ചു
- വേൾഡ് കെഎംസിസി നിലവിൽ വന്നുഅസ്സൈനാർ കളത്തിങ്കൽ സെക്രട്ടറി
- ആയിരത്തിലധികം ബഹ്റൈനികള്‍ക്ക് സാങ്കേതിക പരിശീലനം നല്കാന് തംകീന്‍
- ജനുവരി 22ന് സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും
- വര്‍ഗീയ പരാമര്‍ശം; എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്
- മലർവാടി ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു
- നിയമലംഘകരായ 95 വിദേശികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി