
മനാമ: ബഹ്റൈനില്‍ ആശുറ ആചരണ അവധിക്കു ശേഷം വൈറസ് അണുബാധ വ്യാപിക്കുന്നത് സാധാരണവും പ്രതീക്ഷിച്ചതുമാണെന്ന് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. അലി ദൈഫ് വ്യക്തമാക്കി.
ഇത്തരം സന്ദര്‍ഭങ്ങളിലെ ജനങ്ങളുടെ കൂട്ടംചേരല്‍ വൈറസ് വ്യാപനത്തിനിടയാക്കും. രോഗലക്ഷണങ്ങളുള്ളവര്‍ കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായുമുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാലുടന്‍ വൈദ്യോപദേശം തേടുകയും ആവശ്യമായ ചികിത്സ നടത്തുകയും വേണം. അണുബാധ വ്യാപനം തടയാന്‍ ഓരോ വ്യക്തിയും തന്റെ പങ്ക് നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
